സോറിയാസിസ് മാറാവ്യാധിയോ?
റോഡിലേക്ക് നോക്കി നിറ കണ്ണുകളുമായി കുഞ്ഞിരാമേട്ടൻ പറയുകയായിരുന്നു... "ആരോട് പറയാൻ... കഴിഞ്ഞ 15 വർഷമായി ഞാൻ ഈ കാഴ്ച കാണുന്നു..." എന്താണെന്ന് ചോദിച്ചപ്പോൾ നട്ടുച്ച വെയിലിൽ ചൂട് സഹിച്ചു ചെരിപ്പിടാതെ റോഡിൽ വേച്ചു വേച്ചു നടക്കുന്ന യുവാവിനെയും ഉമ്മയെയും കുഞ്ഞിരാമേട്ടൻ കാണിച്ചു തന്നു ഞാൻ കാര്യങ്ങൾ ചോദിച്ചു. കുഞ്ഞിരാമേട്ടൻ പറഞ്ഞു "അവനു അഞ്ചു വയസ്സു ഉള്ളപ്പോൾ മുതൽ കാണുകയാണ്. എല്ലാമാസവും മെഡിക്കൽ കോളേജിൽ കൊണ്ടുപോകും. കാലിൽ ചൊറിച്ചിലാണ്.
എന്താണെന്നറിയില്ല എല്ലാ സ്ഥലത്തും കൊണ്ടുപോയി ചികിത്സിച്ചു. ഇതുവരെ ഭേദമായിട്ടില്ല. ഇപ്പോൾ അവന്റെ മുഖത്തും വന്നിട്ടുണ്ടെന്നാണ് പറയുന്നത്." ഇത് കേട്ടു ആരാണെന്ന് ചോദിച്ചു മനസിലാക്കി അഡ്രസ്സ് വാങ്ങി ഞാൻ അവരുടെ വീട് അന്വേഷിച്ചു പോയി. വീട്ടിൽ വളരെ ക്ഷീണിതനായി കസേരയിൽ ഇരിക്കുന്ന അവനെയാണ് ഞാൻ കണ്ടത്. കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി അവൻറെ കാലിന്റെയും കൈയുടെയും ഓരോ ഫോട്ടോ എടുത്തു. അവനോട് പറഞ്ഞു "നീ അടുത്ത ശനിയാഴ്ച എന്നെ വിളിച്ചു ക്ലിനിക് ലേക്ക് വരണം." അങ്ങനെ അവൻ വന്നു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. അവനെ ഹിപ്നോ അനലൈസ് നു വിദേയമാക്കി കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. ചെറുപ്രായത്തിൽ അവൻറെ വാപ്പ ഉമ്മയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് പോയതാണ്. അങ്ങനെ അദ്ദേഹം പോവുന്നതിനു മുമ്പ് പ്രിയപ്പെട്ട ഉമ്മയെ മദ്യപിച്ചു എന്നും വേദനിപ്പിക്കുന്നത് കണ്ടിരുന്നു. അങ്ങനെ ഓരോ ദിവസവും വാപ്പയോടുള്ള വിദ്വെഷം കൂടി വന്നു.
പിന്നീടാണ് അവനിൽ സോറിയാസിസ് എന്ന അസുഖം കണ്ടു തുടങ്ങിയത്. ആദ്യ സിറ്റിങ്ങിൽ തന്നെ അവൻറെ മനസ്സിൽ നിന്ന് ബാപ്പയോടുള്ള പകയും; അവൻറെ ടെൻഷനും പൂർണമായി മാറ്റാൻ കഴിഞ്ഞു. ആവശ്യമായ ഹിപ്നോട്ടിക് നിർദേശത്തോടെ പൂർണമായും അവൻറെ മനസ് സ്വതന്ത്രമാക്കി. അടുത്ത ആഴ്ച വരണമെന്ന് പറഞ്ഞു ഞാൻ വിട്ടു. പക്ഷേ പിറ്റത്തെ ആഴ്ച എനിക്ക് ക്ലിനിക് ൽ പോവാൻ കഴിഞ്ഞില്ല. 14 ദിവസത്തിന് ശേഷമാണ് ഞാൻ അവനെ കാണുന്നത്.
അവനെ കണ്ടപ്പോൾ എനിക്ക് വിശ്വാസം വന്നില്ല. എല്ലാ അസുഖവും മാറി വളരെ ക്ലിയർ ആയിരുന്നു. അവൻ പറഞ്ഞു "എൻറെ ജീവിതത്തിൽ ഇത്രയും പൂർണമായും മാറിയ ഒരു സമയം ഉണ്ടായിട്ടില്ല. മെഡിക്കൽ കോളേജ് ലെ ഓയിന്മെന്റ് ഉപയോഗിക്കുമ്പോൾ താൽക്കാലിക ആശ്വാസം ഉണ്ടാകും. എങ്കിലും ഇതുപോലെ പൂർണ്ണമായും മാറാറില്ല. ഇനി ഞാൻ തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ എൻറെ വലിയൊരു ആഗ്രഹം ബാക്കിയുണ്ട്. അതുകൂടി സാധിപ്പിച്ചു ഞാൻ പോകും. എനിക്കൊരു നല്ല ചെരുപ്പ് ഇട്ടു നടക്കണം.... "
