ചെത്തി പൂവിൽ നിന്നും പിശാച് ബാധിച്ച കുട്ടി
കണ്ണൂർ പഴയങ്ങാടിയിൽ ഒരു ക്ലാസ് ൽ സംസാരിക്കാൻ വേണ്ടിയാണ് ഞാൻ പോയത്. പഠന ക്ലാസിനു ശേഷം എന്നെ അവിടേക്ക് ക്ഷണിച്ച വ്യക്തി വന്നു പറഞ്ഞു സർ നോട് ഒന്ന് സംസാരിക്കാൻ പറ്റുമോന്നു ഒരു സ്ത്രീ ചോദിക്കുന്നു. അനുവാദം കൊടുത്തത് അനുസരിച്ചു അവർ വന്നു സംസാരിച്ചു. ജേഷ്ടത്തിയുടെ മകളുടെ കാര്യമാണ് സംസാരിച്ചത്. ആറാം ക്ലാസുവരെ പഠന പഠ്യേതര വിഷയങ്ങളിൽ മിടുക്കിയായിരുന്നു അവൾ. ചിത്ര രചനയും പാട്ടും ഡാൻസ് ഉം.... പൊടുന്നനെയാണ് അവളിൽ മാറ്റങ്ങൾ ഉണ്ടായത്. പഠനങ്ങളിൽ പുറകോട്ടു പോയി തുടങ്ങി. സ്കൂളിൽ നിന്നും അദ്ധ്യാപകർ വിളിച്ചു ചോദിക്കാൻ തുടങ്ങി. ആദ്യമൊക്കെ കണ്ണെറ് ആണെന്ന് പറഞ്ഞു പല മന്ത്രവാദികളെയും സമീപിച്ചു. ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ വഷളായതല്ലാതെ യാതൊരു കുറവും ഉണ്ടായില്ല. എല്ലാ ഭക്ഷണവും നന്നായി കഴിച്ചു കൊണ്ടിരുന്ന അവൾ മത്സ്യവും മാംസവും ഒഴിവാക്കി. പിന്നീട് ഇരുട്ടിനെ അവൾ ഭയപ്പെട്ടു. പല രാത്രികളിലും ആരൊക്കെയോ വരുന്നതായും അവളെ തുറിച്ചു നോക്കുന്നതായും പറഞ്ഞു അട്ടഹസിച്ചു. പലിശക്ക് കടം വാങ്ങിയും വീട് പണയം വെച്ചും എല്ലാ ചികിത്സയും മാറി മാറി പരീക്ഷിച്ചു. ഇത്രയും പറഞ്ഞു തീരുമ്പോഴേക്ക് ആ സ്ത്രീയുടെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു. അവസാനസമായി കണ്ണൂർ ഉള്ള Dr. ഉമറുൽ ഫാറൂഖ് ന്റെ ചികിത്സ കൂടി ചെയ്തു മതിയാക്കി എന്ന് പറഞ്ഞു. കാര്യങ്ങൾ ഒക്കെ കേട്ട ശേഷം കുട്ടിയേയും കൊണ്ടു വരാൻ പറഞ്ഞു.മുൻകൂട്ടി തീരുമാനിച്ച ദിവസം തന്നെ കുട്ടിയേയും കൊണ്ടുവന്നു. എന്റെ അടുത്തു കൊണ്ടു വരുമ്പോൾ കുട്ടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മാടായി പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. തുടർച്ചയായ ചികിത്സയുടെ ഭാഗമായും അസുഖം കാരണവും അവൾ നന്നായി ക്ഷീണിച്ചിട്ടുണ്ടായിരുന്നു. അവൾ തല താഴ്ത്തി പിടിച്ചിരിക്കുകയായിരുന്നു. എത്ര ആവശ്യപ്പെട്ടിട്ടും നേരെ നോക്കിയില്ല. മാത്രമല്ല ചോദിക്കുന്ന ഒരു കാര്യങ്ങൾക്കും മറുപടി നൽകിയില്ല. രക്ഷിതാക്കളുടെ സമ്മതത്തോടെ അവളെ ഹിപ്നോ അനാലിസിസിന് വിധേയമാക്കി. നല്ല ഓർമശക്തി ഉള്ള കുട്ടിയായതിനാൽ കുഞ്ഞുനാൾ മുതൽ ഉള്ള എല്ലാ കാര്യങ്ങളും അവൾ പറഞ്ഞു തുടങ്ങി. കൃത്യമായ കാരണം കണ്ടെത്താൻ മണിക്കൂറുകൾ വേണ്ടി വന്നു. നന്നായി ചിത്രം വരയ്ക്കുമായിരുന്ന അവൾ പൂക്കളെയും വർണങ്ങളെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരു ദിവസം ഭക്ഷണം കഴിച്ച് പാത്രം കഴുകി വരുന്നതിനിടയിൽ സ്കൂളിലെ പൂന്തോട്ടത്തിൽ വിരിഞ്ഞുനിൽക്കുന്ന ചെത്തിപ്പൂ അവൾ കാണാനിടയായി. ആരും കാണാതെ അവൾ ആ പൂവ് ഒടിച്ചെടുത്ത് ബാഗിൽ സൂക്ഷിച്ചു. ഇത് തന്റെ അടുത്ത കൂട്ടുകാരിയെ കാണിക്കുകയും ചെയ്തു. തന്റെ ഒരു സന്തോഷം പങ്കു വെക്കാൻ വേണ്ടി കൂട്ടുകാരിയോട് ഈ കാര്യം പറഞ്ഞ അവൾക്ക് വിപരീതഫലമാണ് ഉണ്ടായത്. ചെത്തി പൂവിൽ പിശാച് ഇരിക്കുമെന്നും ആയതിനാൽ ഇത് കൊണ്ടു നടക്കരുത് എന്നും കൂട്ടുകാരി പറഞ്ഞു. കേട്ട ഉടനെ ഈ പൂവ് ഉപേക്ഷിക്കാൻ തയ്യാറായ അവളെ മറ്റൊരു കാര്യം ഇതിൽ നിന്നും പിന്തിരിപ്പിച്ചു. നിയമപരമായി സ്കൂൾ പൂന്തോട്ടത്തിൽ നിന്നും പൂവ് പറിക്കാൻ പാടില്ലെന്നും ഇത് അധ്യാപകർ കണ്ടാൽ അതിനേക്കാൾ വലിയ പ്രശ്നമാകും എന്നും അവൾ തിരിച്ചറിഞ്ഞു. അങ്ങനെ അന്നത്തെ ദിവസം മുഴുവൻ ഈ പൂവ് അവൾക്ക് ബാഗിൽ കൊണ്ടു നടക്കേണ്ടി വന്നു. ബാഗും കൊണ്ടുനടക്കുന്ന ഓരോ നിമിഷവും പൂവിന്റെ കൂടെയുള്ള പിശാചിനെ കുറിച്ചുള്ള ചിന്തകളും അവളെ അലട്ടിക്കൊണ്ടിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമഫലമായി അവളുടെ അസുഖത്തിന് കാരണം കണ്ടെത്തിയ സന്തോഷത്തിലായിരുന്നു ഞങ്ങൾ എല്ലാവരും. ആവശ്യമായ ചികിത്സയ്ക്ക് പിന്നീട് ഒരു ദിവസം വരാൻ പറഞ്ഞു. പിന്നീടുള്ള രണ്ട് സിറ്റിംഗ് കൊണ്ട് അവളുടെ അസുഖം പൂർണമായും ഭേദമാക്കാൻ പറ്റി. അവൾ വീണ്ടും പഠന പാഠ്യേതര വിഷയങ്ങളിൽ മുഴുകാൻ തുടങ്ങി. മത്സ്യവും മാംസവും കഴിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ സന്തോഷങ്ങളും ഫോണിലൂടെ ഞാനുമായി പങ്കുവച്ചു. ഈ കുട്ടിയുടെ ചികിത്സയ്ക്കു ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടായതിനാലും വർഷങ്ങളോളം എല്ലാ ചികിത്സകളും മാറി മാറി പരീക്ഷിച്ചിട്ടും യാതൊരു മാറ്റവും ഉണ്ടാകാത്തതിനാലും ഞാനും അവരിൽ നിന്ന് ഫീസ് ഒന്നും വാങ്ങിയിട്ടുണ്ടായിരുന്നില്ല. അവസാനമായി ഒരു ദിവസം അവർ വീണ്ടും എന്നെ കാണാൻ വന്നു. അവൾ ഏറെ പ്രസന്നവ തിയായിരിക്കുന്നു. അന്ന് ഞാനുമായും ഏറെനേരം സംസാരിച്ചു. അവസാനം ഇറങ്ങാൻ നേരം അവൾ എനിക്കൊരു നോട്ടുപുസ്തകം സമ്മാനിച്ചു. അതിൽ അവൾ വരച്ച ചിത്രങ്ങൾക്ക് ജീവൻ ഉള്ളതുപോലെ....















